വളര്‍ത്തുനായകളില്‍ പേവിഷബാധ; ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് ഇന്ന് മുതല്‍- വിശദാംശങ്ങള്‍ അറിയാം


ചെറുവണ്ണൂര്‍: വളര്‍ത്തുനായകളില്‍ പേവിഷബാധ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ അവസരം. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ മുയിപ്പോത്ത് വെറ്ററിനറി ഡിസ്‌പെന്‍സറിയിലാണ് പ്രതിരോധ കുത്തിവെപ്പ് നടക്കുക.

ഇതുവരെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തതും കുത്തിവെപ്പ് എടുത്ത് കാലാവധി കഴിഞ്ഞതുമായ മുഴുവന്‍ വളര്‍ത്തുനായകളെയും പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനാണ് നിര്‍ദേശം. പത്തുമണിമുതല്‍ 12.30 വരെയാണ് കുത്തിവെപ്പ് എടുക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.