‘രാജ്യം ഇരുട്ടിലായ ദിനങ്ങള്‍’; തുറയൂരില്‍ അടിയന്തിരാവസ്ഥാ വിരുദ്ധ ദിനം ആചരിച്ച് എല്‍.ജെ.ഡി


തുറയൂര്‍: എല്‍.ജെ.ഡി തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥാ വിരുദ്ധ ദിനം ആചരിച്ചു. എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എം.മധു അധ്യക്ഷനായി.

എച്ച്.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ബാലന്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ നടത്തിയ സോഷ്യലിസ്റ്റുകളുടെ പോരാട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. തുറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, പഞ്ചായത്ത് അംഗം നജില അഷറഫ്, വള്ളില്‍ പ്രഭാകരന്‍, കെ.ടി.രതീഷ്, കെ.വി.വിനീതന്‍, മനൂപ് മലോല്‍, ഒ.എം.സതീശന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.ശശി സ്വാഗതവും കെ.ടി.പ്രമോദ് നന്ദിയും പറഞ്ഞു.