വലിച്ചെറിയൽ വിരുദ്ധ വാരാചരണം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി


വടകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വലിച്ചെറിയൽ വിരുദ്ധ കേമ്പയിൻ വിജയിപ്പിക്കുന്നതിനായി 12-ാം വാർഡിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. വാർഡ് മെമ്പർ ചെയർമാനും, ജെ എച്ച് ഐ ഇന്ദിര സി കൺവീനറുമായി നിർവ്വഹണ സമിതി രൂപീകരിച്ചു. കെ വി പീടിക , മാക്കം മുക്ക് , ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കാനും, ബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

വാർഡിലെ സ്കൂൾ, അംഗൻവാടി, സഹകരണ ബേങ്ക് എന്നിവ ജനുവരി 7 ന് വലിച്ചെറിയൽ വിമുക്ത സ്ഥാപനമായി പ്രഖ്യാപിക്കും. തുടർന്ന് ബോധവൽക്കരണ ക്ലാസും പ്രചരണപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. യോ​ഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി, കുടുബശ്രീ സി.ഡി.എസ്സ് അംഗം നിഷ പി ,ആശാ വർക്കർ ചന്ദ്രി, അംഗൻവാടി വർക്കർ ജസീറ, ജെ പി എച്ച് എൻ ജയമോൾ എന്നിവർ സംസാരിച്ചു.