‘ലഹരി വേണ്ടേ വേണ്ട’; ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂട്ടാലിടയിൽ ഫ്ലാഷ് മോബും മനുഷ്യചങ്ങലയും


നടുവണ്ണൂര്‍: ലഹരിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള മുന്നേറ്റത്തിന്‍റെ ഭാഗമായി കൂട്ടാലിട ടൗണില്‍ വെള്ളിയാഴ്ച ലഹരി വിരുദ്ധ പരിപാടികള്‍ നടന്നു. അവിടനല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ണ്ടറി സ്കൂൾ വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ, പൗര പ്രമുഖർ, ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.

ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്‌ കോട്ടൂർ, പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്.സി.എച്ച് എന്നിവര്‍ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല, പ്രതിജ്ഞ, ഫ്ലാഷ്മോബ്, വിളക്ക് തെളിയിക്കല്‍ തുടങ്ങിയ പരിപാടികളാണ് കൂട്ടാലിടയില്‍ അരങ്ങേറിയത്.

കോട്ടൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്കെ.കെ, അവിടനല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാള്‍ ഗോപി, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ദേവാനന്ദൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങി അറനൂറോളംപേര്‍ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു.