‘വേണ്ട നമുക്ക് ലഹരി, ഒന്നിച്ച് കൈകോര്‍ത്ത് നാട്’, ലോക ലഹരി വിരുദ്ധദിനത്തില്‍ വടകരയിലെ സ്‌ക്കൂളുകളില്‍ വിപുലമായ പരിപാടികള്‍*
വടകര: ലോക ലഹരി വിരുദ്ധദിനത്തില്‍ വടകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പിഎംശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയത്തില്‍ വാക്യ രചന മത്സരം, ലഹരി ബോധവൽക്കരണ ക്ലാസ്, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുവാൻ വിദ്യാർത്ഥികൾ ഒന്നടങ്കം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ചോറോട് എൽ.പി സ്കൂളിലെ വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു. പ്രധാനാധ്യാപിക പി.എൻ രജീഷ അധ്യക്ഷത വഹിച്ചു. സി.കെ രേഷ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുടപ്പിലാവിൽ എൽ.പി സ്കൂളിൽ ‘ലഹരിക്കെതിരേ ഞങ്ങളും’ പരിപാടി നടന്നു. പ്രധാനാധ്യാപിക സുധ കണ്ണമ്പത്ത് അധ്യക്ഷയായി.
വടകര സിറാജുൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, സലാം എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ അബ്ദുറഊഫ് അധ്യക്ഷതവഹിച്ചു.
ആയഞ്ചേരി റഹ്‌മാനിയ ഹയർസെക്കൻഡറി സ്കൂളിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എം. ഷൈലേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.എം സലീന അധ്യക്ഷയായി.
പണിക്കോട്ടി തൊണ്ടികുളങ്ങര എൽ.പി സ്കൂളിൽ ലഹരിക്കെതിരേ ദീപം തെളിയിച്ചു. മുൻ പ്രധാനാധ്യാപിക സി.പി ജാനു ഉദ്ഘാടനം ചെയ്തു.