ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും ബോധവല്‍ക്കരണ ക്ലാസും; പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു


പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ എല്ലാ വിദ്യാര്‍ത്ഥികളും അതത് ക്ലാസ്സുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരി വിരുദ്ധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഉച്ചയ്ക്ക് 2 മണിക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് റാലിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് ‘ലഹരിയാവാം ജീവിതത്തോട്’ എന്ന സന്ദേശം പകര്‍ന്ന് ബോധവല്‍കരണ ക്ലാസ് നടന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി ജയരാജന്‍ ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റര്‍ വി അനില്‍ സംസാരിച്ചു.

ശേഷം പുതു ലഹരി ചുമരുകള്‍ ഒരുക്കി. ഇതില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളും വിവിധ വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് കൊണ്ട് കൈ അടയാളങ്ങളും രേഖപ്പെടുത്തി.