ലഹരിയോട് ഒറ്റക്കെട്ടായ് പോരാടാം; നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സര്‍ഗ്ഗാത്മക പ്രകടനമായ ‘മാനിഷാദ’ അവതരണവുമായി വിദ്യാര്‍ത്ഥികള്‍


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലഹരി വിരുദ്ധ പരുപാടി നടത്തി. ചിത്രവും സംഗീതവും അഭിനയവും നൃത്തവും ഇഴ ചേര്‍ത്ത് നടത്തിയ സര്‍ഗ്ഗാത്മക പ്രകടനമായ ‘മാനിഷാദ’ എന്ന പരിപാടി വേറിട്ട അനുഭവമായി. ലഹരി വിരുദ്ധ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്‍എസ്എസ്, സ്‌കൗട്ട്‌സ്, എസ്പിസി, ജെആര്‍എഫ് എന്നീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ക്ലാസുകള്‍ എന്‍സിസി ഗേഡ് ബറ്റാലിന്റെലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടത്തിയ ഫ്‌ലാഷ് മോബുകള്‍, മഴവില്‍ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ചിത്രപ്രദര്‍ശനം, ലഹരി വിരുദ്ധ സന്ദേശ റാലി എന്നിവയും ശ്രദ്ധേയമായി.