ലഹരിയെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താം; പേരാമ്പ്ര സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹരിവിരുദ്ധ ദിനാചരണം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവ്വഹിച്ചു.

ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി, രമണൻ മാസ്റ്റർ . ഹെൽത്ത് സൂപ്പർവൈസർ പി.വി. മനോജ് കുമാർ, താലൂക്ക് ആശുപത്രി പി.ആർ. ഒ. സിനില എൻ.കെ. എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ: കെ.ടി. സബീഷ് ക്ലാസെടുത്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ നന്ദി പറഞ്ഞു.