‘വിദ്യാർത്ഥികളെ, ലഹരിയോട് നോ പറയാം’; പേരാമ്പ്രയിൽ ടീച്ചർമാർക്കായി പരിശീലന പരിപാടി


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ടീച്ചർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഉയരെയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. സബീഷ് കൗമാരക്കാരായവരുടെ ഇടയിലുള ലഹരി വിരുദ്ധ പ്രവർത്തനങ്ങളെപ്പറ്റി ക്ലാസെടുത്തു. ജോബി സ്വാഗതവും പി.ആർ. ഒ സിനില നന്ദിയും പറഞ്ഞു.