ലഹരിമുക്ത നാടിനായി നമുക്ക് കൈ കോര്‍ക്കാം; ശ്രദ്ധേയമായി കുട്ടോത്ത് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍


വടകര: കുട്ടോത്ത് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിച്ചു. കാവില്‍ റോഡില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡണ്ട് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു.

നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്രോസ് കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകാരൻമാർ ജനകീയ ക്യാൻവാസിൽ ലഹരിക്കെതിരെ സമൂഹ ചിത്രം വര നടത്തി. വനിതാ വിഭാഗം കൺവീനർ ഷീല പത്മനാഭൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പി.എസ് ബിന്ദു മോൾ ലഹരി വിരുദ്ധ കവിതകവിത ആലപിച്ചു. ഡോ: കെ.എം ജയശ്രീ, സന്തോഷ് പൂളത്തിൽ, സുരേഷ് പടിയുള്ളതിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വൈക്കിലശ്ശേരി യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ ലഹരിയുടെ ദൂഷ്യവശങ്ങൾ ദൃശ്യമാക്കുന്ന ഫ്ലാഷ് മോബ് അരങ്ങേറി.

Description: Anti-drug campaign by Kuttoth Ashraya Charitable Society