‘വിഷ’ലഹരിയോട് വിടപറായാം; പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോട് നോര്‍ത്തില്‍ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കല്ലോട് നോര്‍ത്തില്‍ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും നടന്നു. വാർഡ്‌ വികസന സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്തആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ്‌മെമ്പർ കെ.കെ.അമ്പിളി അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എസ്. ഐ. ഹരികൃഷ്ണൻ മുഖ്യ അതിഥിയായി.

പേരാമ്പ്ര എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ്‌ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. സംഘാടക സമിതി ചെയർമാൻ ഹരിദാസൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പി.എം.ശ്രീധരൻ, ശോഭന നരിച്ചാടക്കൽ, ബിജുകൃഷ്ണൻ, രജിത്ത്.എസ്.യു, അജീഷ്.കെ.സി. എം.പ്രജീഷ്. കെ.സി.എം, ജൗഷിദ്.കെ, സജിത, രാഗി.കെ.എൻ തുടങ്ങിയവർ പരിപാടിയാല്‍ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ സംഘാടക സമിതികൺവീനർ കെ. കെ. ലോഹിതാക്ഷൻ സ്വാഗതവും ട്രഷറർ ഷിബിൻലാൽ നന്ദിയും പറഞ്ഞു.