ബ്രേക്കില്ലാതെ കുതിച്ച് പൊന്ന്; സ്വര്‍ണവില 60,000ത്തിന് തൊട്ടരികെ, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 7,440 രൂപയുമായി.
ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 27 ശതമാനമാണ്. ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 64,500 രൂപയെങ്കിലും നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കുമൊക്കെ ചേരുമ്പോഴാണ് ഇത്രയും തുക നല്‍കേണ്ടിവരിക.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 79,535 440 രൂപയാണ്. യുഎസ് പ്രസിഡന്ററ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാരണങ്ങളാണ് വില വര്‍ധനവിന് പിന്നില്‍.
Description: Another increase in gold prices in the state