നിങ്ങളിവിടെ ലൈക്കടിച്ച് ഇരി, ഞാനിതാ പോണു…;സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, തൊട്ടാല്‍ പൊള്ളും!


കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് (ബുധനാഴ്ച) പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 56,480 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ വര്‍ധിച്ച് 7,060 രൂപയുമായി. മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെയാണ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 55,840 രൂപയായിരുന്നു വില. അന്ന് ഗ്രാമിന് 6980 രൂപയുമായി. തുടര്‍ച്ചയായി നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി. അന്തരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും കൂടാന്‍ കാരണം. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റം തുടരാനാണ് സാധ്യത.

Description: Another increase in gold prices in the state