മാഹി തലശ്ശേരി ബൈപാസിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു


ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസിൽ വാഹനാപകടം തുടർക്കഥയാകുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു കാർ യാത്രക്കാരന് പരിക്ക്. ബൈപാസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ തലകീഴായി മറിഞ്ഞ് ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ചൊക്ലി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

ഷോറൂമിൽ നിന്ന് ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന വാഗണർ കാറിൻ്റെ പിറകുവശത്താണ് പോളോകാർ ഇടിച്ചത്. കാറിൻ്റെ പിൻഭാഗത്തെ ടയറിന്റെ ഭാഗം പൂർണമായും തകർന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Another accident at Thalassery Mahi Bypass; The out-of-control car hit another car and overturned