കലോത്സവങ്ങള്‍ വിദ്യാലയങ്ങളെ ജനകീയമാക്കുന്നു; നിടുംമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും


മേപ്പയ്യൂര്‍: നിടുംമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ എന്‍.പി. ഉദ്ഘാടനം ചെയ്തു. മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളിലുണ്ടാവുന്ന തെറ്റായ പ്രവണതകളെ മറികടക്കാന്‍ ഏറ്റവും നല്ല ഉപാധികളിലൊന്നാണ് വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന കലോത്സവങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.

രക്ഷിതാവും വിദ്യാര്‍ത്ഥികളും, അധ്യാപകരും സമൂഹവും തമ്മില്‍ മാനസികമായി അടുക്കുന്നതിനും ഇത്തരം മേളകള്‍ സഹായകമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി.ജി. രാജീവ് നഴ്‌സിറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

കെ.എം.എ. അസീസ് സ്വാഗതം പറഞ്ഞു. എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ നീതു ചാമകണ്ടി, കെ. ഗീത, കെ.ടി. പ്രഭ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വൈവിധ്യങ്ങളായ കലാവിരുന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി കാസിം മാവട്ട്, സുരേഷ് കെ.എം, സല്‍മാന്‍ വടകര തുടങ്ങിയവരുടെ ഗാനാലാപനവും ശ്രദ്ധേയമായി.

അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ബിനി സമ്മാനവിതരണം നിര്‍വ്വഹിച്ചു. പ്രശസ്ത കലാകാരന്‍ ബിജു കറുവങ്ങാടിന്റെ ഗാനമേളയോടെ കലോത്സവത്തിന് സമാപനമായി.