വില്യാപ്പള്ളി ഇല്ലത്ത്താഴെ അങ്കണവാടി ഇനി സ്മാർട്ട് ആകും; അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ
വില്ല്യാപ്പള്ളി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വില്ല്യാപ്പള്ളി ഇല്ലത്ത് താഴെ അങ്കണവാടി ഇനി സ്മാർട്ടാകും. അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ.
ഏറാഞ്ചേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയും തിരുവോത്ത് പുനത്തിൽ രാമചന്ദ്രനുമാണ് സ്ഥലം വിട്ടുനൽകിയത്. ഇരുവരും സ്ഥലത്തിന്റെ രേഖ മൂന്നാം വാർഡിന്റെ ഗ്രാമ സഭയിൽ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. അഞ്ച് സെന്റിലധികം സ്ഥലമാണ് ഇരുവരും ചേർന്ന് സൗജന്യമായി നൽകിയത്.
ചടങ്ങിൽ വാർഡ് മെമ്പർ വി മുരളി അധ്യക്ഷത വഹിച്ചു. എൻ ശങ്കരൻ, എം കെ റഫീഖ്, സുബിഷ എം പി, വീദ്യാധരൻ, സുനിത താളിക്കണ്ടി, ആര്യ,കെ എം അശോകൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രാമ സഭയിൽ വച്ച് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.