ഈ 35 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നും പണം പോകുന്നവഴിയറിയില്ല!!
മാല്‍വെയറുകളുള്ള ആപ്പുകളെ നിയന്ത്രിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഒരുപാട് സുരക്ഷാകാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സുരക്ഷവര്‍ധിക്കുമ്പോഴും പ്ലേ സ്റ്റോറില്‍ കടന്നുകൂടാന്‍ കടന്നുകൂടാന്‍ തട്ടിപ്പുകാര്‍ പുതിയ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപകടകരമായ 35 ആന്‍ഡ്രോയിഡ് ആപ്പുകളുണ്ടെന്നാണ് സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജി കമ്പനിയായ ബിറ്റ്ഡിഫന്റര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇവ ഉടനെ ഡിലീറ്റ് ചെയ്യാനാണ് നിര്‍ദേശം.
ഇവയില്‍ മാല്‍വെയര്‍ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകള്‍ പോലും ബാക്കി വെയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. പേരുമാറ്റിയും ഐക്കണ്‍ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് കഴിയും. വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്‌സ് പാക്ക്, ബിഗ് ഇമോജി – കീബോര്‍ഡ് -100കെ , ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് -3ഡി ബാക്ക്‌ഡ്രോപ്പ്‌സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എങ്കില്‍ പെട്ടെന്ന് ഡീലിറ്റ് ചെയ്യണം. ഇത്തരത്തിലുള്ള 35 ഓളം ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് പണി കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ഡീലിറ്റ് ചെയ്യുന്നതാണ് അക്കൗണ്ടിലെ പണത്തിന് നല്ലത്.
പരസ്യങ്ങളിലൂടെയാണ് ഇവര്‍ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ അനുവാദം കൂടാതെ ഫോണില്‍ കടന്നു കയറി വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം ഇവ പണവും എടുക്കുന്നു. ‘com.android…’ എന്ന് തുടങ്ങുന്ന ഏതെങ്കിലും ആപ്പ് പേരുകള്‍ കണ്ടാല്‍ അവയെ ശ്രദ്ധിക്കുക. അറിയാത്ത ആപ്പുകളെ പരമാവധി അവഗണിക്കുക എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്‌സ് പാക്ക്, ബിഗ് ഇമോജി – കീബോര്‍ഡ് -100കെ , ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് -3ഡി ബാക്ക്‌ഡ്രോപ്പ്‌സ്, എന്‍ജിന്‍ വാള്‍പേപ്പര്‍ -ലൈവ് ആന്‍ഡ് 3 ഡി,സ്റ്റോക്ക് വാള്‍പേപ്പറുകള്‍ – 4K & എച്ച്ഡി, എഫക്റ്റ്മാനിയ – ഫോട്ടോ എഡിറ്റര്‍, ആര്‍ട്ട് ഫില്‍ട്ടര്‍ – ഡീപ് ഫോട്ടോ ഇഫക്റ്റ്, ഫാസ്റ്റ് ഇമോജി കീബോര്‍ഡ്, ക്രീയേറ്റ് സ്റ്റിക്കര്‍ ഫോര്‍ വാട്‌സാപ്പ്, കണക്ക് സോള്‍വര്‍ – ക്യാമറ ഹെല്‍പ്പര്‍, ഫോട്ടോപിക്‌സ് ഇഫക്റ്റുകള്‍ – ആര്‍ട്ട് ഫില്‍ട്ടര്‍, ലെഡ് തീം – കളര്‍ഫുള്‍ കീബോര്‍ഡ്, കീബോര്‍ഡ് – ഫണ്‍ ഇമോജി സ്റ്റിക്കര്‍, സ്മാര്‍ട്ട് വൈഫൈ, മൈ ജിപിഎസ് ലൊക്കേഷന്‍, ഇമേജ് വാര്‍പ്പ് ക്യാമറ,ആര്‍ട്ട് ഗേള്‍സ് വാള്‍പേപ്പര്‍ എച്ച്ഡി, ക്യാറ്റ് സിമുലേറ്റര്‍, സ്മാര്‍ട്ട് ക്യൂആര്‍ ക്രിയേറ്റര്‍, കളറൈസ് ഓള്‍ഡ് ഫോട്ടോ, ജിപിഎസ് ലൊക്കേഷന്‍ ഫൈന്‍ഡര്‍, ഗേള്‍സ് ആര്‍ട്ട് വാള്‍പേപ്പര്‍, സ്മാര്‍ട്ട് ക്യൂആര്‍ സ്‌കാനര്‍ ജിപിഎസ് ലൊക്കേഷന്‍ മാപ്പ്‌സ്, വോളിയം കണ്‍ട്രോള്‍, സീക്രട്ട് ഹോറോസ്‌കോപ്പ്, സ്മാര്‍ട്ട് ജിപിഎസ് ലൊക്കേഷന്‍, ആനിമേറ്റഡ് സ്റ്റിക്കര്‍ മാസ്റ്റര്‍, പേഴ്‌സണാലിറ്റി ചാര്‍ജിംഗ് ഷോ, സ്ലീപ്പ് സൗണ്ട്‌സ്, ക്യൂആര്‍ സ്രഷ്ടാവ്, മീഡിയ വോളിയം സ്ലൈഡര്‍, സീക്രട്ട് ആസ്‌ട്രോളജി, കളറൈസ് ഫോട്ടോസ്, പിഎച്ച്‌ഐ 4K വാള്‍പേപ്പര്‍ – ആനിമേഷന്‍ എച്ച്ഡി എന്നിവയാണ് ഡീലിറ്റ് ചെയ്യേണ്ട 35 ആപ്പുകള്‍.