വിദ്യാർഥികൾക്കിടയിലെ അരാജകത്വവും അരാഷ്ട്രീയവുമായ സംഘർഷങ്ങൾ നിയന്ത്രിക്കപെടണം; എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ സമ്മേളനം
ഒഞ്ചിയം: വിദ്യാർഥികൾക്കിടയിലെ അരാജകത്വവും അരാഷ്ട്രീയവുമായ സംഘർഷങ്ങൾ നിയന്ത്രിക്കപ്പെടണമെന്ന് എസ്എഫ്ഐ ഒഞ്ചിയം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നന്ദന.എസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി സായന്ത് എസ്.വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫർഹാൻ, ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത് ചന്ദ്ര എന്നിവർ പങ്കെടുത്തു. പുതിയ ഏരിയ സെക്രട്ടറിയായി സായന്ത് എസ്.വി യെയും പ്രസിഡണ്ടായി എ.അനുനന്ദ യെയും സമ്മേളനം തിരഞ്ഞെടുത്തു.

ഏരിയ ജോയിൻ സെക്രട്ടറിമാരായി അബിൻ.ടി.കെ, അലൻ ടി.ടി, വൈസ് പ്രസിഡണ്ട്മാരായി അശ്വിനി കെ.പി, ശ്രീരാഗ് ശിവൻ എന്നിവരെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ ഡോളിഷ് സ്വാഗതവും ഏരിയ ജോയിൻ സെക്രട്ടറി അബിൻ ടി.കെ നന്ദിയും പറഞ്ഞു.
Summary: Anarchy and apolitical conflicts among students should also be controlled; SFI 1st Area Conference