വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ


വടകര: യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. വടകര ചോറോട് ഗേറ്റിന് സമീപത്താണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയം. വടകര പോലീസ് സ്ഥലത്തെത്തി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.