അഗസ്ത്യന്‍മുഴിയില്‍ ഇരുവഞ്ഞിപ്പുഴ പാലത്തിന് സമീപം അജ്ഞാത മൃതദേഹം


മുക്കം: മുക്കം അഗസ്ത്യന്‍മുഴിയില്‍ ഇരുവഞ്ഞിപ്പുഴയിലെ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. നാട്ടുകാരാണ് പുഴക്കരയില്‍ മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.