മഴ ശക്തമായി തുടരുന്നു; കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്, കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
കുരാച്ചുണ്ട്: കക്കയം ഡാമില്‍ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കുറ്റ്യാടി പുഴയുടെ ഇരു തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
summery: an orange alert was announced after the water level rose in kakkayam dam