ശുചിമുറിയിൽ പോകാനെന്ന വ്യാജേനയെത്തി കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവം; യുവതി റിമാൻഡിൽ


കുറ്റ്യാടി: അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി റിമാൻഡിൽ.
തിരുവനന്തപുരം ചെട്ടിയാംപാറ, പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാനാണ് റിമാൻഡിലായത്.

കുറ്റ്യാടിയിൽ വച്ചാണ് കുറ്റ്യാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കൈലാസനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

ആഗസ്റ്റ് 21ന് രാത്രി 9.30 അമ്പലക്കുളങ്ങര നിട്ടൂർ റോഡിലെ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിലെത്തി ശുചിമുറിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചന്ദ്രി വീട്ടിന് പുറത്തുള്ള ശുചിമുറി യുവതിക്ക് കാണിച്ച് കൊടുക്കാനൊപ്പം പോയി. ഇവിടെ വച്ച് മാലപൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതിനാൽ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.

Description: An incident where he tried to break a housewife’s necklace in Ambalakulangara, Kuttyadi on the pretense of going to the washroom; The woman is in remand