ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ നിവർത്തിവെച്ച വലിയ കുട തട്ടി തണ്ണീർപന്തൽ സ്വദേശിക്ക് പരിക്ക് പറ്റിയ സംഭവം; ഡ്രൈവർക്കെതിരെ പോലിസ് കേസെടുത്തു


കോഴിക്കോട്: ഓടുന്ന ഗുഡ്സ് ഓട്ടോയിൽ നിവർത്തിവെച്ച വലിയ കുട തട്ടി വൃദ്ധന് പരിക്ക് പറ്റിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മനുഷ്യ ജീവന് അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. തണ്ണീർപന്തൽ സ്വദേശി മാധവൻ നമ്പീശനാണ് അപകടത്തിൽ പരിക്ക് പറ്റിയത്.

വെള്ളിയാഴ്ച രാവിലെ കക്കോടി പാലത്തിലാണ് അപകടം. റോഡരികിൽ ഫ്രൂട്സും പച്ചക്കറികളും വിൽക്കുന്ന ഗുഡ്സ് ഓട്ടോയിൽ നിവർത്തി വച്ചിരുന്ന കുട പാലത്തിൽ വെച്ച് കാറ്റ് പിടിച്ച് താഴേക്ക് ചെരിഞ്ഞു. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്ന മാധവന്റെ മുഖത്തേക്ക് കുട വീണു. ഇത് അറിയാതെ ഗുഡ്സ് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ മാധവൻ റോഡിലേക്ക് വീഴുകയും പരിക്ക് പറ്റുകയും ആയിരുന്നു. ചേവായൂർ പോലിസാണ് കേസെടുത്തത്.

Description: An incident in which a resident of Thanneerpantal was injured when a large umbrella which he was holding was hit by a running goods auto