പാനൂരിൽ കെ.എസ്.ഇ.ബി ഓഫീസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ ജീവനക്കാരൻ മരിച്ചു


തലശ്ശേരി: കെ.എസ്.ഇ.ബി ഓഫീസിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ ജീവനക്കാരൻ മരിച്ചു. പാനൂർ കെ.എസ്.ഇ.ബിയിലെ ഡ്രൈവർ വി വി രാ​ഗേഷാണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. കണ്ണൂർ മാങ്ങാട് സ്വദേശിയാണ്.

ഞായറാഴ്ച രാത്രിയാണ് അപകടം. കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ ഏണിപ്പടിയിൽ തലയിടിച്ചു. ​ഗുരുതരമായി പരിക്കേറ്റ രാ​ഗേഷ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. പാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.