ആല്‍മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ താഴേക്ക് വീണു; കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തെ അപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: സിവില്‍ സ്റ്റേഷന് സമീപത്തെ ആല്‍മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊയിലാണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിനോയ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30-നാണ് അപകടം.
കെ.എസ്.ഇ.ബി ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
summery: an employee died after being injured by a falling tree branch