കിഴക്കന്‍ പേരാമ്പ്രയില്‍ തെരുവുനായ ആക്രമണം; വയോധികയ്ക്ക് പരിക്ക്


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ തെരുവുനായ ശല്യം രൂക്ഷം. പ്രദേശത്ത് വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കിഴക്കന്‍ പേരാമ്പ്ര പുല്ലത്ത് മൂലയില്‍ നാരായണി (55)യ്ക്കാണ് പരിക്കേറ്റത്.

ഇവരുടെ കൈയ്ക്കാണ് തെരുവുനായയുടെ കടിയേറ്റിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ നാരായണിയെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെയും പ്രദേശത്ത് ഒരാള്‍ക്ക് തെരുവുനായയുടെ കടിയറ്റതായി നാട്ടുകാര്‍ പറഞ്ഞു.

summary: an elderly women was bitten by a stray dog in kizhakkanperambra