കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നാദാപുരം സ്വദേശിയായ വയോധികൻ മരിച്ചു


നാദാപുരം: കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്.

മുറ്റത്തു നിൽക്കുകയായിരുന്ന ഗോപാലനെ കാട്ടുതേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗോപാലനെ രക്ഷിക്കാനെത്തിയ അഞ്ച് പേർക്കും കുത്തേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല.

ഭാര്യ: ലീല

മക്കൾ: രഞ്ജിത്, രജില്ല, റെജിന

മരുമക്കൾ: ലിഷ, ജയ് കുമാർ, പ്രഭാഷ്

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ സംസ്ക്കരിക്കും.

Summary: An elderly resident of Nadapuram died after being stung by a wild bee