കൊയിലാണ്ടി കൊല്ലത്ത് കിണർ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കൊല്ലത്ത് കിണർ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. കൊല്ലം സിന്ധൂരം വീട്ടിലെ കിണർ വൃത്തിയാക്കനായി ഇറങ്ങിയതായിരുന്നു ഷുക്കൂർ(60). ശാരീരിക അസ്വസ്ഥതകൾ വന്നതോടെ തിരിച്ച് കയറാൻ പറ്റാതെയാവുകയായിരുന്നു.
തുടർന്ന് വീട്ടുകാർ കൊയിലാണ്ടി ഫർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴിസെത്തി ഇയാളെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ സി.കെ മുരളീധരന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എസ്.ടി.ഓ അനിൽകുമാർ ഗ്രേഡ് എ.സ്..ടി.ഓ എം .മജീദ്, ഫയർമാൻമ്മാരായ രതീഷ് കെ.എൻ, ഇർഷാദ് ടി.കെ, വിനീത് കെ, ഹോംഗാർഡ് ഓംപ്രകാശ്, രാജേഷ് കെ.പി ഡ്രൈവർ നിതിൻ രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
