പയ്യോളി തോലേരി ടൗണിൽ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികൻ മരിച്ചു. വാലിക്കുനി കണ്ണൻ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.55 ഓടെയാണ് മരണം.
ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂർ പയ്യോളി പേരാമ്പ്ര റോഡിൽ തോലേരി ടൗണിൽ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തിൽ റോഡിലേക്ക് വീണ് പരിക്കേറ്റ കണ്ണനെ നാട്ടുകാർ ചേർന്ന് പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: പരേതയായ വിലാസിനി.
മക്കൾ: ശില്ല, സച്ചിൻ.
മരുമകൻ: സബീഷ് (മണിയൂർ).