ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപത്തെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. യാചക സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയായ നടേന്‍ എന്നയാളാണ് മരിച്ചതെന്നാണ് സംശയം. ആശുപത്രിയില്‍ നടേശന്‍ എന്നാണ് ഇയാള്‍ പേര് നല്‍കിയത്.
കഴിഞ്ഞ മാസം 26നായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന ഇയാളെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ റോഡില്‍ കിടന്ന ഇയാളെ നാട്ടുകാരും സ്‌കൂട്ടര്‍ യാത്രികരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാദാപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ അറിയുന്നവര്‍ നാദാപുരം സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0496 2550225.
Description: An elderly man who was being treated after being hit by a scooter died