മന്തരത്തൂരിൽ കിണറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


മണിയൂർ: മന്തരത്തൂരിൽ കിണറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കുടി വീട്ടിൽ മൂസയാണ് മരിച്ചത്. എൺപത് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്തരത്തൂർ യുപി സ്‌കൂൾ റോഡിനോട് ചേർന്നുള്ള ആൾമറയില്ലാത്ത കിണറിൽ മൃതദേഹം കണ്ടത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ മുടി മുറിക്കാനെന്ന് പറഞ്ഞാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. കീഴന താഴെയിൽ പാലക്കണ്ടി അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഉപയോ​ഗശൂന്യമായ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകര പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Description: An elderly man was found dead in a well in Mantarathur