നാദാപുരത്ത് വയോധികന്‍ ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് മരിച്ചു


നാദാപുരം: ജോലിക്കിടെ കര്‍ഷക തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു. നാദാപുരം അരയാക്കൂല്‍ താഴക്കുനി ബാലന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 1.30ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സിപിഐ (എം) നാദാപരം ടൗണ്‍ ബ്രാഞ്ച് അംഗം, കെഎസ്‌കെടിയു നാദാപുരം മേഖലാ കമ്മിറ്റി മുന്‍ അംഗം, എ കണാരന്‍ ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: വസന്ത. മക്കള്‍: ജനീഷ്, ബിജു (ഗോകുലം ചിട്ടി), വിനീഷ് (ഡ്രൈവര്‍), ലാലു (ഡ്രൈവര്‍), ജിത്തു (കെഎസ്‌കെടിയു നാദാപുരം യൂണിറ്റ് പ്രസിഡന്റ്).

മരുമക്കള്‍: സജീത (തെരുവംപറമ്പ്), അനുശ്രീ (മേമുണ്ട), ലിജി (വടകര), സുനിത (കുടക്), പ്രജിഷ (പാനൂര്‍).

സഹോദരങ്ങള്‍: രാജന്‍ (സിപിഐ (എം) ടൗണ്‍ ബ്രാഞ്ച് അംഗം), കൃഷ്ണന്‍ (കച്ചവടം, ചാലപ്പുറം), രാധ, ലീല, പരേതരായ കുമാരന്‍, നാണു, നാരായണി.