മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു


കുറ്റ്യാടി: മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തൂവാട്ടപ്പൊയിൽ രാഘവൻ ആണ് മരിച്ചത്. കടന്നൽ കുത്തേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 23-നാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളെയാണ് കടന്നൽ കൂട്ടം ആദ്യം ആക്രമിച്ചത്. തൊഴിലാളികളുടെ നിലവിളികേട്ട് സ്ഥലത്തെത്തിയ രാഘവനെയും കൂടെയുണ്ടായിരുന്ന വളർത്ത് നായയേയും കടന്നലുകൾ ആക്രമിക്കുകയായിരുന്നു. വളർത്തുനായ അന്നേദിവസം തന്നെ മരിച്ചിരുന്നു.

Descripion: An elderly man died after being stung by a wasp in Maruthonkara