ലഹരി ഉപയോഗം രാഷ്ട്രത്തിനും സമൂഹത്തിനും വിപത്ത്; മേഖലയിലെ മഹല്ല് നേതൃത്വത്തിന് ബോധവല്‍ക്കരണവുമായി പേരാമ്പ്രയില്‍ ഇത്തിഹാദ് സംഗമം
പേരാമ്പ്ര: പേരാമ്പ്ര ജബലന്നൂരില്‍ നടന്ന ഇത്തിഹാദ് സംഗമത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ മേഖലയിലെ മഹല്ല് നേതൃത്വത്തിന് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. വക്വഫ്, സൊസൈറ്റി റജിസ്‌ടേഷന്‍ എല്ലാ മഹല്ലുകളിലും പൂര്‍ത്തിയാക്കാന്‍ വേണ്ട പരിശീലനവും സംഗമത്തില്‍ നല്‍കി.
കാമക്രോധധ്വേഷങ്ങള്‍ എട്ടുമണിക്കൂര്‍ നേരം തീവ്രമായി നിലനിര്‍ത്താന്‍ കഴിയുന്ന പുതിയ ലഹരിക്കടിമപ്പെട്ട യൗവനം രാഷ്ട്രത്തിനും,സമൂഹത്തിനും വലിയ ദുരന്തമാണ് വരുത്തുകയെന്ന് പേരാമ്പ്ര സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തിഹാദ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ് പേരാമ്പ്ര മേഖല കമ്മിറ്റി പ്രസിഡന്റ് റഫീഖ് സകരിയ ഫൈസി ചടങ്ങില്‍ അധ്യക്ഷനായി. ജമാലുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജാഫര്‍ തിരുവോട്, ഉമ്മര്‍ തണ്ടോറ എന്നിവരും സംസാരിച്ചു.
മേഖല ജനറല്‍ സെക്രട്ടറി പി.എം. കോയ മുസ്ല്യാര്‍ സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.