ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം പകര്‍ന്ന് ചോറോട് ഗ്രാമപഞ്ചായത്തില്‍ ബോധവത്കരണ ക്ലാസ്‌


ചോറോട്: ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തിൽ ചോറോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചോറോട് എഫ്.എച്ച്.സിയില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്‌റ്ററുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടി ക്ലാസ് ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ ഷീബ.കെ.ടി.കെ സ്വാഗതം പറഞ്ഞു. ലോകാരോഗ്യ സന്ദേശത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഡോ: ഇല്യാസ് സംസാരിച്ചു.

‘കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ പ്രസവം സുരക്ഷിതമാകാൻ ആശുപത്രി തന്നെ തെരഞ്ഞടുക്കാം’ എന്ന വിഷയത്തെ സംബന്ധിച്ച് ജെ.പി.എച്ച്.എൻ ഫാത്തിമ.ജെ ക്ലാസ്സെടുത്തു. ജെ.എച്ച്.ഐ രാമചന്ദ്രൻ സി.കെ നന്ദി പറഞ്ഞു.

Description: An awareness class was organized at Chorode on World Health Day