നാദാപുരം ചെക്യാട് ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിന് പിന്നില്‍ ഇടിച്ച് അപകടം; വളയം മഞ്ചാന്തറ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം


നാദാപുരം: ചെക്യാട് ഉണ്ടായ അപകടത്തില്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു. മീന്‍ കയറ്റി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വളയം മഞ്ചാന്തറ സ്വദേശി പുന്നയുള്ള പറമ്പത്ത് ശ്രീധരന്‍ (58) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കിണറുള്ള പറമ്പത്ത് ലീജിത്തിനെ (22) പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ തൊഴിലാളികളായ ഇരുവരും രാവിലെ ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

ബൈക്കിന് പിന്നില്‍ ഇരുന്നാണ് ശ്രീധരന്‍ യാത്ര ചെയ്തിരുന്നത്. ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കില്‍ ഇടിച്ചതോടെ ശ്രീധരന്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.