കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം; കള്ളനെ കയ്യോടെ പിടികൂടി ഓട്ടോ ഡ്രൈവർ


കോഴിക്കോട്: പട്ടാപ്പകല്‍ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി ഓട്ടോ ഡ്രൈവർ. കോഴിക്കോട് കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി രാജാറാവുവാണ് പിടിയിലായത്.

മാനാഞ്ചിറ സ്ക്വയറിന് മുന്നിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ മാല പിറകില്‍ നിന്നെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയും ഈ മാലയുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട് ഓടിച്ചെന്ന ഓട്ടോ ഡ്രൈവർ വിപിൻ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

വിപിൻ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഹൈദരാബാദ് സ്വദേശി രാജാറാവുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും മാല സ്ത്രീക്ക് പോലീസ് തിരികെ നൽകുകയും ചെയ്തു.

Summary: An attempt was made to steal a woman’s necklace in broad daylight in Kozhikode; The auto driver caught the thief red-handed