പുറമേരിയിൽ സമാധാനം ഉറപ്പുവരുത്താൻ സർവ്വകക്ഷി യോഗം ചേർന്നു; പോലീസിൻ്റെ ശക്തമായ ഇടപെടൽ വേണമെന്ന് ആവശ്യം


പുറമേരി: പുറമേരി പഞ്ചായത്തിലെ കുനിങ്ങാട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറമേരി പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. കുനിങ്ങാട് നടന്ന അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു.

പ്രദേശത്ത് സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതിനു രോഖാമൂലം നാദാപുരം പോലീസ് സ്റ്റേഷൻ ഓഫീസ്റെ അറിയിക്കാൻ യോഗം തീരുമാനിച്ചു. കുനിങ്ങാട് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടി കളും ഒന്നിച്ച് നില്‍ക്കുന്നതിന് സർവ്വ കക്ഷി യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കൂടത്താങ്കണ്ടി സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ടി.കെ ബാലകൃഷ്ണന്‍, പി.അജിത്ത്, മഠത്തില്‍ ഷംസു,പി.കെ ചന്ദ്രന്‍,ടി.കെ രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പുറമേരി കുനിങ്ങാട് സി.എച്ച് സൗദത്തിന് സമീപം വയൽ മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. പിന്നീട് സി.പി.എം ലീഗ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലേക്ക് വളരുകയും വീടുകൾക്ക് നേരെയുള്ള അക്രമത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

Summary: An all-party meeting was held to ensure peace in Purimari; Strong intervention of the police is required