കോടിയേരിയുടെ പാല്‍പുഞ്ചിരി ഇനിയില്ല; പേരാമ്പ്രയിലെങ്ങും അനുശോചന യോഗങ്ങള്‍, രാഷ്ട്രീയ ഭേദങ്ങളില്ലാതെ അണിനിരന്ന് പ്രവര്‍ത്തകര്‍


പേരാമ്പ്ര: പേരാമ്പ്ര സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും സമുന്നത നേതാവുമായ കോടിയേരി ബാലകൃഷ്‌ന്റെ വേര്‍പാടില്‍ അനുശോചിച്ച് പേരാമ്പ്രയില്‍ സര്‍വകകക്ഷി ആഭിമുഖ്യത്തില്‍ മൗനജാഥയും അനുശോചന യോഗവും ചേര്‍ന്നു. ടൗണ്‍ ഹാള്‍ പരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മത് അധ്യക്ഷനായി.

മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍, എ.കെ ചന്ദ്രന്‍, കെ.ബാല നാരായണന്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സി.പി.എ അസീസ്, കെ.കെ രജീഷ്, പി.കെ .എം ബാലകൃഷ്ണന്‍, കെ.പി ആലിക്കുട്ടി, വി.സി ചാണ്ടി, ശ്രീധരന്‍ മുതുവണ്ണാച്ച, കെ പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, പി.ബാലന്‍ അടിയോടി, ടി. കെ ലോഹിതാക്ഷന്‍, ടി.പി കുഞ്ഞനന്തന്‍, കെ.കുഞ്ഞിക്കണ്ണന്‍, കുഞ്ഞമ്മത് കല്ലൂര്‍, (കെ.എം.സി.സി) വ്യാപാരി സംഘടനാ പ്രതിനിധികളായ, ഒ.പി മുഹമ്മദ്, വി.കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് സ്വാഗതവും സി.കെ അശോകന്‍ നന്ദിയും പറഞ്ഞു.

summary: an all-party meeting was held in perambra to condole the death of Kodiyeri Balakrishnan