‘നിര്‍ഭയനായ പോരാളിയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ വിഷയങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവുമായിരുന്നു സുധാകരന്‍ നമ്പീശന്‍’; വിയോഗത്തില്‍ അനുശോചിച്ച് കാവില്‍ പള്ളിയത്തുക്കുനിയില്‍ സര്‍വ്വകക്ഷിയോഗം


നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന പുളിയോട്ട് സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ കാവില്‍ പള്ളിയത്തുക്കുനിയില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. നിര്‍ഭയനായ പോരാളിയായിരുന്ന സുധാകരന്‍ നമ്പീശന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ വിഷയങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവായാരുന്നെന്ന് സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു.

കാവില്‍.പി മാധവന്‍ അധ്യക്ഷത വഹിച്ചു. കെ.സത്യനാഥന്‍, ടി.ഗണേഷ് ബാബു, സി.ബാലന്‍, എ.പി ഷാജി, കെ.രാജീവന്‍, സാജിദ് നടുവണ്ണൂര്‍, ടി. ഇബ്രാഹിം കുട്ടി, ബാബുരാജ് നടുവിലക്കണ്ടി, കെ.എം സൂപ്പി, എം.രാജന്‍, കെ.കെ അബ്ദുള്ള, പി.ജി മീന, ബാലകൃഷ്ണന്‍ കൊല്ലോറത്ത്, സുബൈദ കൊയമ്പ്രത്ത് എന്നിവര്‍ സംസാരിച്ചു.

summary: an all party meeting at kavil palliyathkuniyil condoled the death of sudhakaran nambeesan, who was a congress leader