കൊയിലാണ്ടി അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക്


കൊയിലാണ്ടി : അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ യാണ് സംഭവം. അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ ട്രഷറിയ്ക്ക് മുന്‍പില്‍ ഇന്ന് രാവിലെ 11.30 തോടെയാണ് അപകടം നടന്നത്.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.