അപകടത്തെ തുടര്‍ന്ന് മുപ്പതടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്ക് തെറിച്ചു വീണു; താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ ലോറിയുമായിടിച്ച് ബുള്ളറ്റ് യാത്രക്കാർക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബുള്ളറ്റ് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണു. അപകടത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവര്‍ക്ക് പരുക്കേറ്റു.
ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. ബുള്ളറ്റില്‍ നിന്നും തെറിച്ചുവീണ ഇരുവരും 30അടിയോളം താഴ്ചയിലേക്കാണ് തെറിച്ചു വീണത്. ബുള്ളറ്റ് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ കുടുങ്ങി നിന്നു.
സാരമായി പരുക്കേറ്റ ഇരുവരേയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.