സ്‌കൂട്ടര്‍ മറിഞ്ഞ് റോഡില്‍ വീണ് യുവതികള്‍, പിന്നില്‍ വലിയ ലോറി, സമയോചിതമായ ഇടപെടലിനൊടുവില്‍ രണ്ട് പേരെ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷിച്ച് ട്രാഫിക് പൊലീസുകാരന്‍; കോഴിക്കോട് മലാപ്പറമ്പ് ജങ്ഷനില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം കാണാം


കോഴിക്കോട്: അപകടത്തിൽപെട്ട സ്കൂട്ടർ യാത്രികരെ ലോറിക്കടിയിൽപെടാതെ രക്ഷിച്ച് കോഴിക്കോട്ടെ ട്രാഫിക് പോലീസ് ഓഫീസർ. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷ് ആണ് സമയോചിത ഇടപെടലിലൂടെ യുവതികൾക്ക് തുണയായത്. കോഴിക്കോട് മലാപ്പറമ്പ് ജം​ഗ്ഷനിലെ അപകടം ദൃശ്യമാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് യുവികൾ. മലാപ്പറമ്പ് ജം​ഗ്ഷനിൽ എത്തിയപ്പോൾ സ്കൂട്ടിയുടെ പിറക് വശം ലോറിയിൽ ഇടിച്ചു. ഇതോടെ നിയന്ത്രണം തെറ്റി സ്കൂട്ടി മറിഞ്ഞ് ഇരുവരും താഴെ വീണു. ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്ത് പെട്ടന്നെത്തി ഇരുവരെയും വലിച്ച് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ ഇടപെലാണ് ഇരുവർക്കും കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ സായകമായത്. അപകടത്തിൽ പെട്ടിട്ടും ലോറി പിന്നീടും മുന്നോട്ട് നീങ്ങിയിരുന്നു. സ്കൂട്ടിയെ തള്ളിയാണ് ലോറി കടന്ന് പോയത്.