കരുതല്‍ മേഖല; കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം വനം മന്ത്രിക്ക് നിവേദനം നല്‍കി


കൂരാച്ചുണ്ട്: ബഫര്‍സോണ്‍ വിഷയം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം വനം മന്ത്രിക്ക് നിവേദനം നല്‍കി. കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് പ്രസിദ്ധീകരിച്ച മാപ്പിലെ അവ്യക്തത നീക്കി ആശങ്കപരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്.

റവന്യൂവകുപ്പിനെ ഉപയോഗപ്പെടുത്തി ഗ്രൗണ്ട് ലെവല്‍ പരിശോധന നടത്തി സര്‍വേകള്‍ നമ്പറുകളില്‍ വ്യക്തത വരുത്തുകയും ഇതിന് ആവശ്യമായ സമയംനീട്ടി നല്‍കണമെന്നുമാണ് ആവശ്യം.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മദ്, ഡാര്‍ലി എബ്രഹാം, കെ.ജി. അരുണ്‍, സൂപ്പി തെരുവത്ത്, എന്‍. കെ. കുഞ്ഞമ്മദ് എന്നിവരും ഉണ്ടായിരുന്നു.