അബുദാബിയിൽ വ്യാപാരിയായിരുന്ന കുമ്മങ്കോട്ടെ പാലോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു
നാദാപുരം: കുമ്മങ്കോട്ടെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ പാലോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലമായി അബുദാബിയിൽ വ്യാപാരിയായിരുന്നു.
അബുദാബി കെഎംസിസിയുടെ പ്രധാന ഭാരവാഹി, മുട്ടിൽ യത്തീംഖാന അബുദാബി ചാപ്റ്റർ കമ്മിറ്റി പ്രസിഡന്റ, കുമ്മങ്കോട് മൊയിലോത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്നു.
ഭാര്യ : ജമീല
മക്കൾ : മുനീർ( അബൂദാബി ), മുജീബ്( അബൂദാബി), മുനവ്വർ, മുഹ്സിൻ ( അബൂദാബി), മുഷ്‌റഫ്, (അബൂദാബി), മുർഷിദ് ( അബൂദാബി).
മരുമക്കൾ: ഷബ്‌ന, റഫ്‌ന, തസ്ലീമ, റൂബി, നഷ്വത്ത്.
സഹോദങ്ങൾ : അസീസ്, ഇസ്മായിൽ, മറിയം, പരേതയായ പാത്തു