അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു
കുറ്റ്യാടി: നിയോജകമണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം പട്ടികജാതി കോളനിക്കും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി കോളനിക്കും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്താനുള്ള അംഗീകാരം ലഭിച്ചു.
കൂടാതെ വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടിക ജാതി കോളനിയും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഓരോ കോളനിക്കും ഒരുകോടി രൂപ വീതമായിരിക്കും അനുവദിക്കുക. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വഴിയും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിയുമായിരിക്കും പ്രവര്‍ത്തിയുടെ നിര്‍വഹണം നടക്കുക.