ഇന്ത്യയെ അറിയാൻ അംബേദ്കർ വായന; 171 ദിവസം നീണ്ടുനിൽക്കുന്ന വേറിട്ട പരിപാടിയുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ


മേപ്പയ്യൂർ: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേപ്പയൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ഇന്ത്യയെ അറിയാൻ അംബേദ്കർ വായന പരിപാടിക്ക് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജൂൺ19 വായനാദിനം മുതൽ ഡിസംബർ 6 അംബേദ്കർ ചരമദിനം വരെ 171 ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.

എല്ലാ ക്ലാസുകളിലും ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. അനുബന്ധമായി സംഘടിപ്പിക്കുന്ന കുടുംബ വായന പരിപാടിയുടെ തുടക്കം ദേവിക മോഹൻദാസിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.

പ്രിൻസിപ്പൽ എച്ച് എം .കെ .നിഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് എം സി അംഗം പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.ഒ.ഷൈജ, അഞ്ജന, കെ എം മുഹമ്മദ്, ദിനേശ് പാഞ്ചേരി, പത്മനാഭൻ , ആനന്ദ് കിഷോർ പി, ആർ.എസ്. ദിവ്യ, പി.സമീർ, എ.എം സുജിത , സി.ഇ.അഷ്റഫ്, വിദ്യാർഥികളായ ഇസ്രാ പർവിൻ, ഫിഗ സവിൻ എന്നിവർ സംസാരിച്ചു. [mid]