‘ഒരു വട്ടം കൂടി’ അവര്‍ ഒത്തുചേരുന്നു; ചക്കിട്ടപ്പാറ കുളത്തു വയല്‍ സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കുളത്തു വയല്‍ സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2005 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ തീരുമാനമായി. ഡിസംബര്‍ 29ന് സ്‌കൂളില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

‘ഒരു വട്ടം കൂടി’ എന്ന പേരിലാണ് പരിപാടി. അധ്യാപകരെ ആദരിക്കല്‍, കലാകായിക മത്സരങ്ങള്‍, ഗാനവിരുന്ന് എന്നിവയാണ് ഉണ്ടായിരിക്കുക. അകാലത്തില്‍ വിട പറഞ്ഞ സഹപാഠികള്‍, അധ്യാപിക എന്നിവരുടെ പേരില്‍ ഉള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും.

പരിപാടിയുടെ നടത്തിപ്പിന്നായി പ്രോഗ്രാം കമ്മറ്റി രൂപീകരിച്ചു. ജംഷീര്‍ കെ മൊയ്ദീന്‍, അശ്വതി, നിമേഷ് നാരായണന്‍, അഖിലേഷ്, ലിബിന വിദ്യ, സജ്ന, ജിന്റോ,എബിന്‍, ജിജിന്‍, ഷംസീന, സന്ധ്യ, സെബാസ്റ്റ്യന്‍, സാജിദ്, പ്രതുല്യ തുടങ്ങിയവരാണ് ഭാരവാഹികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946228688, 9526544321, 9947112297 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

summary: alumni reunion at St. George Higher Secondary School, Chakkittapara Kulathuvayal