മന്ത്രി വി. ശിവന്‍കുട്ടിക്ക് വേറിട്ട ഉപഹാരവുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍


പേരമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75ാം വാര്‍ഷികാഘോഷത്തിന്റേയും പുതുതായി പണിതീര്‍ത്ത കെട്ടിടങ്ങളുടേയും ഉദ്ഘാടനം നടക്കുന്ന വേദിയില്‍ വച്ച് മുഖ്യാതിഥിയായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് വേറിട്ടൊരു ഉപഹാരം ലഭിച്ചു. 1986 SSLC ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ രേഖാചിത്രമാണ് മന്ത്രിക്ക് ലഭിച്ചത്.


ബാച്ചിലെ തന്നെ അംഗമായ ചിത്രകൂടം ബഷീര്‍ വരച്ചതാണ് രേഖചിത്രം. എസ്എസ്എല്‍സി ബാച്ച് ചെയര്‍മാന്‍ മനോജ് പി.യും സഹപ്രവര്‍ത്തകരായ അനിത, രാജേന്ദ്രന്‍, ഷാജി സി.പി., സുധീഷ് എന്‍.പി., ശ്രീധരന്‍ എ.സി. എന്നിവര്‍ ചേര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചത്.