നന്മയുടെ ഉറവിടമായി വേളം ഹൈസ്കൂളിലെ 1996-97 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ


കുറ്റ്യാടി: വേളം ഹൈസ്കൂളിലെ 1996-97 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഒത്തൂചേർന്നു. കുറ്റ്യാടി ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ പ്രധാനാധ്യാപകൻ ടി.എം.മൂസ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാനിധിയിലേക്ക് ധനസഹായം നൽകി. നസീർ ചിന്നൂസ്, ടി.സി.അഷറഫ്, സലാം ടാലന്റ് എന്നിവർ തുക ഏറ്റുവാങ്ങി.

പ്രശസ്ത സിനിമാ സംവിധായകൻ സുരേഷ് കുറ്റ്യാടി മുഖ്യാതിഥിയായി. യോഗത്തിൽ രാഗിത സത്യൻ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനർ അമാനത്ത് അധ്യക്ഷത വഹിച്ചു. വി.കെ.ഭാസ്കരൻ മാസ്റ്റർ, ഡോ. രജീഷ് കുമാർ, ഡോ. ഷാഹിദ്, നൗഷാദ് എന്നിവർ ആശംസ അർപ്പിച്ചു. സുധ സി നന്ദി പറഞ്ഞു.